Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉഡുപ്പിയില്‍ കൊല്ലപ്പെട്ട പ്രവാസി കുടുംബത്തിന്റെ വീട് ബിഷപ്പും സംഘവും സന്ദര്‍ശിച്ചു

ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട പ്രവാസി കുടുംബത്തിന്റെ വീട് ഡുപ്പി രൂപതാ ബിഷപ്പ് ഡോ. ജെറാള്‍ഡ് ഐസക് ലോബോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സമന്വയ സൗഹാര്‍ദ്ദ സമിതി ഭാരവാഹികളും പ്രതിനിധികളും  സംഘത്തെ അനുഗമിച്ചു.
ഹസീന, മക്കളായ ഐനാസ്, അഫ്‌നാന്‍, അസീം എന്നിവരുടെ നിര്‍ഭാഗ്യകരമായ മരണത്തില്‍ അവര്‍ അനുശോചനം രേഖപ്പെടുത്തി.
ബുദ്ധിജീവികളുടെ ജില്ലയായ ഉഡുപ്പിയില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത ജില്ലാ പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ഉഡുപ്പി രൂപത വികാരി ജനറല്‍
മോണ്‍സിഞ്ഞോര്‍ ഫെര്‍ഡിനാന്‍ഡ് ഗോണ്‍സാല്‍വസ് പറഞ്ഞു. വലിയ ഞെട്ടല്‍ ഉളവാക്കിയ വേദനാജനകമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നൂര്‍ മുഹമ്മദിനും കുടുംബത്തിനും അദ്ദേഹം അനുശോചനം അറിയിച്ചു. ഉഡുപ്പി രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ.ഡെന്നിസ് ഡിസ, സമന്വയ സൗഹാര്‍ദ്ദ സമിതി കണ്‍വീനര്‍ ആഗ്‌നല്‍ ഫെര്‍ണാണ്ടസ്, അംഗങ്ങളായ സുനില്‍ ഫെര്‍ണാണ്ടസ്, ലെസ്ലി അറോസ, ബ്ലെസില ക്രാസ്റ്റ, പ്രസാദ്, പ്രഭാകര്‍, കോണ്‍ഗ്രസ് നേതാവ് എം.എ ഗഫൂര്‍ സന്നിഹിതരായിരുന്നു.

 

Latest News