കൊച്ചി- പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേഷന്റെ ഉടമയും എക്‌സിബിഷനുകളിലെ നിറസാന്നിധ്യവുമായ പനമ്പള്ളി നഗര്‍ മനോരമ ജംഗ്ഷന്‍ മിഥുനത്തില്‍ എല്‍ മണി (പന്തല്‍ മണി- 70) നിര്യാതനായി. സംസ്‌ക്കാരം 23ന് രാവിലെ 11.30ന് രവിപുരം ശ്മശാനത്തില്‍.
ഭാര്യ: പരേതയായ എം എന്‍ സരസ്വതി. മക്കള്‍: മഹേഷ് മണി, മനോജ് മണി, മിഥുന്‍ മണി. മരുമക്കള്‍: ഹേമലത ടി ബി, ശ്രുതി പി എസ്, വിശാഖ പി വി.
കേരളത്തിലെ ആദ്യകാല പന്തല്‍ കോണ്‍ട്രാക്ടര്‍ കൂടിയായ പന്തല്‍ മണി രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വേദികളും അടിസ്ഥാന സൗകര്യങ്ങളും തയ്യാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു. കേരള സര്‍ക്കാറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും എക്‌സിബിഷന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പന്തലുകള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ഇരുപത് വര്‍ഷം ധനലക്ഷ്മി ബാങ്കിലും പ്രവര്‍ത്തിച്ചിരുന്നു.
എറണാകുളം ശിവക്ഷേത്രം ഗ്രൗണ്ടില്‍ 21 വര്‍ഷക്കാലം ഓണം ട്രേഡ് ഫെയറിന് സൗകര്യങ്ങള്‍ ഒരുക്കിയതും എറണാകുളം ഫ്‌ളവര്‍ഷോ ഒരുക്കിയതും പന്തല്‍ മണിയായിരുന്നു.