Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ ദുരന്തം പുറംലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഫലസ്തീന്‍ കവിയെ ഇസ്രായില്‍ അറസ്റ്റ് ചെയ്തു

ഗാസ- അവാര്‍ഡ് ജേതാവായ ഫലസ്തീന്‍ കവി മുസാബ് അബൂ താഹയെ ഇസ്രായില്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്ന് സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രായില്‍ ഗാസയില്‍ യുദ്ധം തുടങ്ങിയതു മുതല്‍ മുസാബ് പാശ്ചാത്യ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ എഴുതുന്നുണ്ട്. തന്റെ വ്യക്തിപരമായ അനുഭവത്തിലൂടെ സിവിലിയന്‍മാര്‍ നേരിടുന്ന നാശനഷ്ടങ്ങളുടെ ഭയാനകമായ ചിത്രങ്ങള്‍ വരച്ചുകാട്ടുന്നതാണ് കുറിപ്പുകള്‍.
തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് മുസാബിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഹംസ അബു താഹ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞഞു.
സഹോദരന്റെ ഭാര്യയെയും മക്കളെയും യാത്ര തുടരാന്‍ അനുവദിച്ചുവെന്നും എന്നാല്‍ സൈന്യം  സഹോദരനെ തടഞ്ഞുവെച്ചുവെന്നും ഹംസ പറഞ്ഞു.

 

Latest News