WATCH: പരിക്കേറ്റ ഇസ്രായില്‍ സൈനികന് ആശ്വാസമാകുന്നത് അറബ് സംഗീതം, ഇതല്ലേ മാനവികത...

അഷ്‌കലോണ്‍, ഇസ്രായില്‍- ഗാസ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്രായിലിന്റെ ഐ.ഡി.എഫ് സൈനികന്‍, അഷ്‌കലോണിലെ ആശുപത്രിയില്‍ വയലിന്‍ വായിക്കുന്ന ദൃശ്യം വൈറലായി. ഈജിപ്ഷ്യന്‍ ഗായകന്‍ ഉമ്മു കുല്‍തൂമിന്റെ ഇന്‍ത ഓമ്‌രി എന്ന പാട്ടാണ് സൈനികന്‍ വായിക്കുന്നത്. അഷ്‌കലോണിലെ ബാര്‍സിലൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ഇയാളെ ഒരാഴ്ചയായി ചികിത്സിക്കുന്നതും അറബ് ഡോക്ടറാണ്.
ഇസ്രായില്‍ ദിനപത്രമായ ടൈംസ് ഓഫ് ഇസ്രായില്‍ ആണ് വീഡിയോ പങ്കുവെച്ചത്. മനോഹരമായ വീഡിയോ, മനുഷ്യരെല്ലാം ഒന്നാണെന്ന് തെളിയിക്കുന്നതാണിത്- ഒരു വായനക്കാരന്‍ കമന്റ് ചെയ്തു. ഈജിപ്തിലെ ഏറ്റവും മികച്ച ഗായകനാണ് കുല്‍തൂമെന്നും പരീക്ഷീണ ഘട്ടത്തില്‍ ഇസ്രായിലെ സൈനികന്റെ മനസ്സിന് ആശ്വാസം നല്‍കാന്‍ ഒരു അറബ് ഗായകന്റെ സംഗീതത്തിന് കഴിയുമെങ്കില്‍ അതല്ലേ മാനവികതയെന്നും മറ്റൊരാള്‍ ചോദിക്കുന്നു. യുദ്ധത്തിന്റെ അര്‍ഥശൂന്യതയിലേക്കും കരാളതയിലേക്കും വിരല്‍ ചൂണ്ടിയാണ് പല കമന്റുകളും.

Latest News