കോഴിക്കോട് - രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് പവന് 240 രൂപ കൂടി ഈമാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 5685 രൂപയായി, ഒരു പവന് 45,480 രൂപയാണ് ഇന്നത്തെ വില.
നവംബർ ഒന്നിന് പവന് 45,120 രൂപയായിരുന്നു സ്വർണത്തിന് വില. ശേഷം വിലയിടിഞ്ഞ് നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 വരെയെത്തി, എട്ടു ദിവസംകൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്. ഒക്ടോബർ 28ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു വില.