Sorry, you need to enable JavaScript to visit this website.

നടുക്കം മാറാതെ അധ്യാപകരും കുട്ടികളും, പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലാസില്‍ കയറി വെടിവെച്ചത് മൂന്ന് തവണ

തൃശൂര്‍ - വിവേകോദയം സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നടുക്കം ഇപ്പോഴും മാറിയിട്ടില്ല. പൂര്‍വ വിദ്യാര്‍ത്ഥിയാണ് ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി മൂന്ന്  തവണ വെടിവെച്ചു. സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം  എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓഫീസ് വര്‍ക്കുകള്‍ ചെയ്യുന്നതിനിടയിലാണ് പുറത്ത് നിന്ന് വിദ്യാര്‍ത്ഥി വരുന്നത്. കുട്ടികളുടെ സൈക്കിള്‍ തട്ടിതെറിപ്പിച്ചാണ് വന്നത്. സ്റ്റാഫ് റൂമിന് ഉള്ളിലേക്ക് കടന്നുവന്നതിന് ശേഷം തോക്കെടുത്തു. സഹായത്തിനായി ഉടന്‍ പോലീസിനെ വിളിച്ചുവെന്നും പോലീസ് വരുന്നതിന് മുന്നേ എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോവുകയും. അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലാസില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവെച്ചു.
ഒരുവര്‍ഷം മാത്രമാണ് ജഗന്‍ സ്‌കൂളില്‍ പഠിച്ചത്. പിന്നീട് ക്ലാസ് അറ്റന്‍ഡ് ചെയ്തിട്ടില്ല. ഇപ്പോള്‍ 18 വയസ് കഴിഞ്ഞിട്ടുണ്ട്. ജഗന്‍ എത്തുമ്പോള്‍ എല്ലാ ക്ലാസുകളിലും അധ്യാപകര്‍ ക്ലാസെടുക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തിയില്‍ എല്ലാവരും മാനസികമായി ഭീതിയിലായിപ്പോയി. ക്ലാസ് ടീച്ചര്‍ ആയിരുന്ന അധ്യാപകന് നേരെയും ഭീഷണിപ്പെടുത്തി. ഇങ്ങനെയൊരു സംഭവം സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ജഗനെ കസ്റ്റഡിയിലെടുത്തത്.

 

Latest News