Sorry, you need to enable JavaScript to visit this website.

തൃശൂര്‍ സ്‌കൂളില്‍ വെടിവെപ്പ്

തൃശൂര്‍-വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.തോക്കുമായെത്തിയ ജഗന്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ജഗനെ കസ്റ്റഡിയിലെടുത്തത്

Latest News