ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി കാറുടമയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടയം - ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ശേഷം കാറുടമയെ ആക്രമിച്ച്  സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി നിതിന്‍ കുര്യന്‍, കങ്ങഴ സ്വദേശി അനില്‍ കെ ഉതുപ്പ് എന്നിവരെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാലിലാണ് സംഭവം. ഇരുവരും കഴിഞ്ഞ പതിനഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ കൂടി കറുകച്ചാല്‍ പ്രവര്‍ത്തിക്കുന്ന ബാറിന് മുന്‍വശം വച്ച് മധ്യവയസ്‌കന്റെ കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് യാത്രാ മധ്യേ മധ്യവയസ്‌കനെ ആക്രമിച്ച് കൈവശം ഉണ്ടായിരുന്ന മോതിരവും, മൊബൈല്‍ ഫോണും കവര്‍ന്നെടുത്ത ശേഷം കടന്നുകളയുകയായിരുന്നു

 

Latest News