റിയാദ് കെ.എം.സി.സി വനിത വിംഗ് ഭവന നിർമാണത്തിനുള്ള സഹായം കൈമാറി

റിയാദ് കെ.എം.സി.സി വനിത വിംഗ് ഭാരവാഹികൾ ഭവന നിർമാണത്തിനുള്ള സഹായം കൈമാറുന്നു.

റിയാദ്- താനൂർ മുനിസിപ്പാലിറ്റിയിലെ നിർധനനായ മുസ് ലിം ലീഗ് പ്രവർത്തകന്റെ കുടുംബത്തിന്റെ വീട് നിർമാണത്തിന് റിയാദ് വനിത വിംഗ് കെ.എം.സി.സി കമ്മിറ്റിയുടെ ധനസഹായം കൈമാറി. പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ബാവ താനൂരിനാണ് തുക കൈമാറിയത്.  ബാർബർ തൊഴിലാളിയായിരുന്ന കുടുംബ നാഥൻ മരണപ്പെട്ടപ്പോൾ നിരാലംബരായ കുടുംബത്തിന് മുസ് ലിം ലീഗ് കമ്മിറ്റി നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിർമാണം നടത്തുന്നത്. സഹായ വിതരണ ചടങ്ങിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാമുക്കോയ തറമ്മൽ, വനിത വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗങ്ങളായ നജ്മ ഹാഷിം, സാറ നിസാർ, സബിത മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Tags

Latest News