മഴക്കെടുതി: കേരളത്തിലെ സൗദികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മുംബൈ- കേരളത്തിന്റെ വിവിധയിടങ്ങളില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലുള്ള സൗദി പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ചും പെരിയാര്‍ നദി തീരങ്ങളിലേക്ക് ഒരു കാരണവശാലും അടുക്കാതെ സൂക്ഷിക്കണം. അതിശക്തമായ പ്രളയത്തില്‍ നിരവധി വീടുകളും വസ്തുവകകളും നശിക്കാനിടയായ സാഹചര്യം മുന്‍നിര്‍ത്തിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് സൗദി കോണ്‍സുലേറ്റ് ട്വിറ്ററില്‍ വ്യക്തമാക്കി. സുരക്ഷാവിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. അടിയന്തിര സാഹചര്യത്തില്‍ പൗരന്മാര്‍ 00919892019444, 00966920033334 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും സൗദി കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചു. അതിനിടെ ഇന്ത്യയിലെ പതിനാറ് സംസ്ഥാനങ്ങളില്‍ അടുത്ത ദിവസം കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. 

Latest News