മൈക്രോസോഫ്റ്റില്‍ ചേരുമെന്ന ഭീഷണിയുമായി ഓപ്പണ്‍ എഐയിലെ 505 ജീവനക്കാര്‍

സാന്‍ഫ്രാന്‍സിസ്‌കോ- ഓപ്പണ്‍ എഐയിലെ പ്രതിസന്ധികള്‍ക്ക് കുറവില്ല. ബോര്‍ഡ് രാജിവെച്ചില്ലെങ്കില്‍ തങ്ങള്‍ മൈക്രോസോഫ്റ്റില്‍ ചേരുമെന്ന കത്ത് നല്‍കിയിരിക്കുന്നത് കമ്പനിയിലെ 700ല്‍ 505 ജീവനക്കാരാണ്. 

ഓപ്പണ്‍എഐയില്‍ നിന്നും പുറത്താക്കിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട്മാനും മുന്‍ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനുമാണ് മൈക്രോസോഫ്റ്റിന്റെ പുതിയ എഐ ടീമിന് നേതൃത്വം നല്‍കുന്നത്. 

കത്തില്‍ ഒപ്പുവച്ച ജീവനക്കാരില്‍ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മിരാ മുരാട്ടിയും ആള്‍ട്ട്മാനെ പുറത്താക്കുന്നതില്‍ പങ്ക് വഹിച്ചതില്‍ 'അഗാധമായ ഖേദം' പ്രകടിപ്പിച്ച കമ്പനിയുടെ ചീഫ് സയന്റിസ്റ്റ് ഇല്യ സറ്റ്സ്‌കേവറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Latest News