പത്തുവർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ കുഞ്ഞുപതിപ്പിലേക്കുള്ള കളിയാരവങ്ങളിലേക്ക് ജിദ്ദ ഊളിയിട്ടിരിക്കുന്നു. അടുത്ത മാസം 12 മുതൽ ജിദ്ദയിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിന്റെ ആഘോഷരാവുകളിലാണ് ജിദ്ദ നഗരം.
ചരിത്രനഗരം എന്ന വിശേഷണമുള്ള ജിദ്ദയിലെ ബലദിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ലോകകപ്പിന്റെ മാതൃക പ്രദർശിപ്പിച്ചും ആളുകൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകിയും വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
അടുത്ത മാസം 12 മുതൽ 22 വരെയാണ് ജിദ്ദയിൽ ടൂർണമെന്റ് നടക്കുന്നത്. 2025ൽ ടൂർണമെന്റ് 32 ടീമുകളായി വിപുലീകരിക്കുന്നതിന് മുമ്പ് ഏഴ് ടീമുകൾ പങ്കെടുക്കുന്ന അവസാന ക്ലബ് ലോകകപ്പ് ആയിരിക്കും ഇത്. റയൽ മാഡ്രിഡാണ് നിലവിലെ ജേതാക്കൾ.