Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ കെ.എം.സി.സി സി.എച്ച് സെന്ററുകൾക്ക് സമാഹരിച്ച 37 ലക്ഷം രൂപ കൈമാറി

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സി.എച്ച് സെന്ററുകൾക്ക് സമാഹരിച്ച വിഹിതം പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു.

മലപ്പുറം- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ സി.എച്ച് സെന്ററുകൾക്കായി സമാഹരിച്ച ഈ വർഷത്തെ സഹായ ധനം 37 ലക്ഷം രൂപ കൈമാറി. പാണക്കാട്ട് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് തുക കൈമാറിയത്. കോഴിക്കോട്, മഞ്ചേരി, തളിപ്പറമ്പ്, കൊണ്ടോട്ടി എന്നീ സി.എച്ച് സെന്റർ ഭാരവാഹികൾ ചടങ്ങിൽ ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ രോഗികൾക്കായി രണ്ടര കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡോർമെട്ടറി സെന്ററിന്റെ ഒന്നാം നില നിർമാണത്തിന് ആവശ്യമായ 60 ലക്ഷം രൂപ ജിദ്ദ കെ.എം.സി.സിയാണ് നൽകുന്നത്. ഇതിനുള്ള രണ്ടാം ഘട്ട സഹായമായ 20 ലക്ഷം രൂപയാണ് ഇന്നലെ നൽകിയത്.
മഞ്ചേരി സി.എച്ച് സെന്ററിന്റെ വിപുലീകരണത്തിനായി ഭൂമി വാങ്ങുന്നതിലേക്ക് ജിദ്ദ കെ.എം.സി.സിയുടെ വിഹിതമായ 10 ലക്ഷം രൂപ അഡ്വ. എം.ഉമ്മർ എം.എൽ.എ ഏറ്റുവാങ്ങി. കണ്ണൂർ തളിപ്പറമ്പ് സി.എച്ച് സെന്ററിൽ ജിദ്ദ കെ.എം.സി.സി പുതുതായി ഏറ്റെടുക്കുന്ന പദ്ധതിക്കുള്ള അഡ്വാൻസ് വിഹിതമായ നാല് ലക്ഷം രൂപ തളിപ്പറമ്പ് സി.എച്ച് സെന്റർ ചെയർമാൻ മൂസ തളിപ്പറമ്പും, കൊണ്ടോട്ടിയിൽ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത പദ്ധതിയിലേക്കുള്ള രണ്ടാംഘട്ട സഹായമായ മൂന്ന് ലക്ഷം രൂപ കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് എളമരം ജബ്ബാർ ഹാജിയും ഏറ്റുവാങ്ങി.
തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി നിർമിച്ച 12 നില റിലീഫ് ടവറിന്റെ ഒന്നാം നില നിർമാണത്തിനുള്ള 55 ലക്ഷം രൂപ നൽകിയത് ജിദ്ദ കെ.എം.സി.സിയാണ്. കേരളത്തിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകളിലൊക്കെ ജിദ്ദ കെ.എം.സി.സി വിവിധ നിർമാണ പദ്ധതികൾ ഇതിനകം ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 
മഞ്ചേരി സി.എച്ച് സെന്ററിന്റെ ആസ്ഥാന മന്ദിര നിർമാണത്തിലും കോഴിക്കോട് സി.എച്ച് സെന്റർ ഡയാലിസിസ് സെന്റർ അടക്കമുള്ള വൻകിട പദ്ധതികൾ പൂർത്തിയാക്കാൻ നേരത്തെ വലിയ സഹായങ്ങൾ നൽകിയ ജിദ്ദ കെ.എം.സി.സി തൃക്കരിപ്പൂർ, ആലപ്പുഴ, മണ്ണാർക്കാട്, മലപ്പുറം, നിലമ്പൂർ, മങ്കട, തിരൂർ എന്നിവിടങ്ങളിലെ സി.എച്ച് സെന്ററുകൾക്കും മുമ്പ് സഹായങ്ങൾ നൽകിയിട്ടുണ്ട്.
അടുത്ത വർഷം എറണാകുളത്തും ആലപ്പുഴയിലും പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പാവപ്പെട്ടവർക്കുള്ള ബൈത്തുറഹ്മ നിർമാണത്തിലും രോഗികളെ സഹായിക്കുന്ന സി.എച്ച് സെന്ററുകൾക്ക് സഹായം നൽകുന്നതിലും ഹജ് സേവനങ്ങളിലും മുന്നിട്ട് നിൽക്കുന്ന ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനം എന്നും എല്ലാവർക്കും മാതൃകയാണെന്ന് ഫണ്ട് ഏറ്റുവാങ്ങി സംസാരിച്ച ഹൈദരലി ശഹാബ് തങ്ങൾ പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, അഡ്വ.ഉമ്മർ എംഎൽഎ, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, പി.കെ അലി അക്ബർ, പി.ടി മുഹമ്മദ്, പഴേരി കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വി.പി.അബ്ദുറഹ്മാൻ, ഇസ്മായീൽ മുണ്ടക്കളം, എ.കെ.ബാവ, ഷൗക്കത്ത് ഞാറക്കോടൻ, സി.കെ ശാക്കിർ, സി.ടി.മുനീർ, വഹാബ് കോട്ടക്കൽ, അൻവർ കൊടുവള്ളി, കബീർ മോങ്ങം, കെ.എൻ.എ. ലത്തീഫ്, കെ.സി ശിഹാബ്, നാസർ മമ്പുറം, ലത്തീഫ് ബാബു, മൂസ കൊട്ടപ്പുറം എന്നിവർ പങ്കെടുത്തു.

Latest News