പാലക്കാട് - 29 കാരനായ സി.പി.എം പഞ്ചായത്ത് മെമ്പറെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തംഗം കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴിപറമ്പില്‍ സി.പി മോനിഷിനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് അംഗമായിരുന്നു.
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മോനിഷിനെ കണ്ടെത്തിയത്. ബി.ബി.എ ബിരുദധാരിയാണ് മോനിഷ്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലയിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ പൂക്കോട്ടുകാവ് പഞ്ചായത്തില്‍ 2020 ലെ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് മോനിഷ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടത്.
മോനിഷിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നിലവില്‍ മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.