റിയാദ് - യാത്ര ചെയ്യുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി ട്രാഫിക് വിഭാഗം. സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പു നല്‍കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ധരിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. നിര്‍ദിഷ്ട സ്ഥലത്തു വ്യക്തമായി വായിക്കാവുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ചിരിക്കുക, നിര്‍ണിത ട്രാക്കുകളിലൂടെ മാത്രം വാഹനമോടിക്കുകയും ട്രാക്കുകള്‍ക്കിടയില്‍ മാറിക്കയറാതിരിക്കുക, ചുറ്റുമുള്ള വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കുകയും റോഡുകളിലെ നിശ്ചിത വേഗ പരിധി മറകടക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.