കൊച്ചി- പെരുമ്പാവൂരില്‍ വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതി. പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്ത് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടി. അല്‍ സാബിത്തിന്റെ ഇടതു കണ്‍പോളയിലും പുരികങ്ങള്‍ക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തില്‍ മുറിവേറ്റത്. ആലുവ-മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അല്‍ സാബിത്ത് പരാതി നല്‍കിയത്. പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബാഗ് ബര്‍ത്തില്‍ വെക്കാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പരാതിയില്‍ ആരോപിക്കുന്നത്.