Sorry, you need to enable JavaScript to visit this website.

87 ശതമാനം ഇന്ത്യക്കാരും തെരഞ്ഞെടുത്തത് പെട്രോൾ കാറുകൾ

കഴിഞ്ഞ ഉൽസവ സീസണിൽ (ഓണം ദീപാവലി) അഖിലേന്ത്യാ തലത്തിലെ യൂസ്ഡ് കാർ വിൽപനയിൽ 88 ശതമാനം വളർച്ച കൈവരിച്ചതായി ഇന്ത്യയിലെ മുൻനിര ഓട്ടോടെക് കമ്പനിയായ കാർസ്24 കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി 1760 കോടി രൂപയുടെ കാർ വിൽപനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ വിൽപന ഇരട്ടിയാകുന്നതാണ് കൊച്ചിയിൽ കാണാനായത്. മുംബൈ, പുനെ എന്നിവിടങ്ങളിൽ ഗണേഷ് ചതുർത്ഥിക്കാലത്ത് ഇരട്ടി വർധനയുണ്ടായി വാഗൺആർ, ഹോണ്ട സിറ്റി എന്നിവയായിരുന്നു മുന്നിൽ. അഹമ്മദാബാദ്, ദൽഹി എന്നിവിടങ്ങളിൽ 67 ശതമാനം വർധനയാണുണ്ടായത്.  ഗ്രാന്റ്‌ഐ10, ബലേനോ എന്നിവയായിരുന്നു ഇവിടെ കൂടുതൽ. പ്രിഉൽസവ കാലത്ത് ഓരോ ദിവസവും ശരാശരി 4.7 കോടി രൂപയുടെ വായ്പകളും ലഭ്യമാക്കിയിരുന്നു. കൂടുതൽ വായ്പാ അപേക്ഷകളും എത്തിയത് 35 വയസ്സിൽ താഴെയുള്ള ശമ്പളക്കാരിൽ നിന്നായിരുന്നു. ഓരോ ദിവസവും 500ൽ  ഏറെ വായ്പാ അപേക്ഷകളാണ് കാർസ്24 കൈകാര്യം ചെയ്തത്.

Latest News