ജിദ്ദ- 72 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി മക്ക പ്രവിശ്യ പോലീസ് കമാണ്ടര്‍, മേജര്‍ ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ ശത്‌രി അറസ്റ്റ് ചെയ്തു വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ 93 പേര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
നുഴഞ്ഞു കയറ്റക്കാരെ തടയുന്നതിന് ദുല്‍ഹജ് അഞ്ചു മുതല്‍ പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും സുരക്ഷാ വലയം തീര്‍ക്കും. ഇതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും 40 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും.
വ്യാജ ഹജ് അനുമതി പത്രങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ ചെക്ക് പോയിന്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുമെന്നും മേജര്‍ ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ ശത്‌രി പറഞ്ഞു. ഹജ് അനുമതി പത്രമില്ലാത്തവര്‍ അടക്കമുള്ള നിയമ ലംഘകരെ പിടികൂടുന്നതിന് ഹജ് ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ 50 സുരക്ഷാ സംഘങ്ങളെ വിന്യസിക്കുമെന്ന് ഹജ് സുരക്ഷാ സേന അസിസ്റ്റന്റ് കമാണ്ടര്‍, മേജര്‍ ജനറല്‍ നാസിര്‍ അല്‍ ഖഹ്താനി പറഞ്ഞു. തമ്പുകള്‍ക്ക് പുറത്തും റോഡുകളിലും രാപാര്‍ക്കുന്നവരുടെ വിരലടയാളങ്ങള്‍ പരിശോധിച്ച് ഹജ് അനുമതി പത്രമില്ലാത്തവരെ കണ്ടെത്തി പിഴയും തടവും നാടു കടത്തലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികളെ പിടികൂടി നാടു കടത്തുന്നതിന് ഉടനടി ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുമെന്നും മേജര്‍ ജനറല്‍ നാസിര്‍ അല്‍ ഖഹ്താനി പറഞ്ഞു.