ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കൽസ് ഗൃഹോപകരണ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ജീപ്പാസ് സൗദി അറേബ്യയിലെ ജനങ്ങൾക്കായി ഉപയോക്തൃ സൗഹൃദവും വളരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ ഇകൊമേഴ്‌സ് സേവനവുമായി രംഗത്ത്. നാൽപതു വർഷത്തെ സേവന പാരമ്പര്യവും പ്രാദേശിക, ആഗോള വിപണികളിലെ മികച്ച ട്രാക്ക് റെക്കോർഡുമായാണ് വെസ്‌റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മുൻനിര ബ്രാൻഡായ ജീപാസ്, geepas.com എന്ന പേരിൽ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഹോട്ടൽ ഹോളിഡേ ഇൻ മാനേജ്‌മെന്റ്, സ്റ്റാഫ് പ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ നിർവഹിച്ചു.
സൗദിയിൽ അതിവേഗം വളരുന്ന ഇലക്ട്രോണിക്‌സ് ഇകൊമേഴ്‌സ് വ്യവസായ രംഗത്തെ തങ്ങളുടേതായ സ്വാധീനം ഉറപ്പിക്കുകയും ഉപഭോക്താക്കൾക്ക് എവിടെ ഇരുന്നും എളുപ്പം ഉൽപന്നങ്ങൾ വാങ്ങാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈവിധ്യമാർന്ന ഉൽപന്ന കാറ്റലോഗ്, ഉപയോക്തൃസൗഹൃദ ഇന്റർഫേസ്, ഘടനാപരമായ വെബ്‌സൈറ്റ്, സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകൾ, ഫലപ്രദമായ തെരയൽ ഫിൽട്ടറുകൾ, പ്രതികരിക്കുന്ന ഉപഭോക്തൃ പിന്തുണ, വേഗത്തിലുള്ള ഡെലിവറി എന്നിവയോടെ പ്ലാറ്റ്‌ഫോം വീടുകളിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.
സൗദി അറേബ്യയിൽ geepas.com ആരംഭിച്ചത് സാങ്കേതിക വിദ്യയിലും ഡിജിറ്റൽ മേഖലയിലും കൂടുതൽ അറിവുള്ളവരായ ഒരു ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്. സമൂഹത്തിന്റെ പ്രതീക്ഷകൾക്കുതകും വിധം മികച്ച അനുഭവം നൽകുന്നതിന് വിപുലവും സൂക്ഷ്മവുമായ ഗവേഷണം നടത്തിയാണ് പ്ലാറ്റ് ഫോം തയാറാക്കിയതെന്ന് അവർ പറഞ്ഞു. www.jeepas.com സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ബ്രൗസ് ചെയ്യാം.
1500 ലധികം ഉൽപന്നങ്ങളുടെ സമ്പൂർണ ശ്രേണി മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. വീടും അടുക്കളയും, വീട്ടുപകരണങ്ങൾ, വിനോദം, വ്യക്തിഗത പരിചരണം, ലൈറ്റിംഗ് ഉപകരണങ്ങൾ, ബാത്ത് & ഡോർ ഫിറ്റിംഗുകൾ, അടുക്കള ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നുവേണ്ട എല്ലാം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ജീവിതവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഗുണനിലവാരത്തിലും പ്രകടനത്തിലും എല്ലാ ഉൽപന്നങ്ങളും വേറിട്ടു നിൽക്കുന്നു.
സമ്പന്നമായ പൈതൃകവും വലിയ സാധ്യതകളുമുള്ള രാജ്യത്ത് geepas.com അതിന്റെ പുതിയ അധ്യായം ഏറെ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. നിങ്ങളുടെ വിരൽത്തുമ്പിൽ തടസ്സങ്ങളില്ലാത്ത ഓൺലൈൻ റീട്ടെയിൽ ഷോപ്പിംഗിന്റെ യാത്രക്ക് സാക്ഷ്യം വഹിക്കാൻ ഴലലുമ.െരീാ സന്ദർശിക്കണമെന്ന് അവർ അഭ്യർഥിച്ചു.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, ജിദ്ദ ബ്രാഞ്ച് മാനേജർ ഷാനവാസ് ടി.കെ.കെ, സോഴ്‌സിങ് ഹെഡ് അലി, സ്റ്റാൻലി, ജിദ്ദ ബ്രാഞ്ച് കാറ്റഗറി മാനേജർമാരായ സക്കീർ നാലകത്ത്, ഷെഹ്‌സാദ്, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.