VIDEO സൗദി റിയാലും ദിര്‍ഹവും ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ച യാത്രക്കാരന്‍ പിടിയില്‍

ന്യൂദല്‍ഹി-യാത്രക്കാരന്റെ ട്രോളി ബാഗിന്റെ ചക്രങ്ങളില്‍ ഒളിപ്പിച്ച സൗദി റിയാലും യു.എ.ഇ ദിര്‍ഹവും പിടികൂടി. ഏഴു ലക്ഷത്തിലേറെ രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.
ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് യാത്രക്കാരന്റെ ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ച നോട്ടുകള്‍ കണ്ടെടുത്തത്.   ബാഗേജ് പിടികൂടിയ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ കസ്റ്റംസ് വകുപ്പിന് കൈമാറി.  32,500 സൗദി റിയാലും 150 യുഎഇ ദിര്‍ഹവുമാണ് യാത്രക്കാരന്‍ ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ചിരുന്നതെന്ന് സി.ഐ.എസ്.എഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു. കറന്‍സികളുടെ മൂല്യം ഏതാണ്ട് 7,24,800 രൂപയാണ്.

 

Latest News