Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയിൽ പുതിയ ഇനം തേളിനെ കണ്ടെത്തി

ജിദ്ദ- സൗദി അറേബ്യയിൽ പുതിയ ഇനം തേളിനെ കണ്ടെത്തി. റിയാദിന്റെ തെക്ക് ഭാഗത്തുള്ള മജ്മ അൽ ഹദാബ് റിസർവിൽ 'ലെയൂറസ്' എന്ന ജനുസ്സിൽ പെട്ട പുതിയ ഇനം തേളിനെ കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റിന്റെ കീഴിലാണ് ഈ റിസർവ്. വന്യജീവി മേഖലയിൽ സ്‌പെഷ്യലൈസ് ചെയ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ പുതിയ ഇനം തേളിനെ കണ്ടെത്തിയത് പ്രസിദ്ധീകരിച്ചു. മജ്മ അൽ ഹദാബ് റിസർവിന്റെ പേരിലാണ് ഈ പുതിയ തരം തേളിന് പേരിട്ടതെന്ന് കേന്ദ്രം അറിയിച്ചു.

ഈ ഇനം രാജ്യത്തിലെ മറ്റ് സ്പീഷിസുകളിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ഫിനോടൈപിക് രൂപത്തെയും തന്മാത്രാ ജനിതകത്തെയും കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത്. ഈ ജനുസ്സിലെ അറിയപ്പെടുന്ന ഇനങ്ങളുടെ എണ്ണം ആഗോളതലത്തിൽ 22 ആണ്. അവയിൽ അഞ്ചെണ്ണം സൗദിയിലുണ്ട്. ഈ ഇനം അനിമൽ കിംഗ്ഡം ബാങ്ക് (സൂബാങ്ക്), ജെൻബാങ്ക് എന്നിവയുടെ പട്ടികയിൽ ചേർത്തു.
 

Latest News