ജോര്‍ജിയ- യു. എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ പത്‌നിയും പ്രഥമ വനിതയുമായിരുന്ന റോസാലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു. 96 വയസായിരുന്നു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു അവര്‍.
ജോര്‍ജിയ പ്ലെയിന്‍സിലെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ഹോം ഹോസ്പിസ് കെയറില്‍ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം. അമേരിക്കന്‍ പ്രഥമ വനിതകളായ മറ്റുള്ളവരെ അപേക്ഷിച്ച് തികഞ്ഞ രാഷ്ട്രീയ ബോധവും നിലപാടുകളും ഉള്ള വ്യക്തിത്വമായിരുന്നു റോസാലിന്റേത്.
1927 ഓഗസ്റ്റ് 18ന് പ്ലെയിന്‍സിലായിരുന്നു റോസാലിന്റെ ജനനം. എലീനര്‍ റോസാലിന്‍ സ്മിത്ത് എന്നാണ് മുഴുവന്‍ പേര്. 1999ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി നേടി.