എയര്‍ഹോസ്റ്റസിന്റെ കൈയില്‍ പിടിച്ച് അനുചിതമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു- ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ 33 കാരനായ രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.
ജയ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്നുള്ള രണ്‍ധീര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം  ജാമ്യത്തില്‍ വിട്ടയച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും മദ്യലഹരിയിലായിരുന്ന സിംഗ് എയര്‍ഹോസ്റ്റസിന്റെ കൈയില്‍ ആവര്‍ത്തിച്ച് പിടിച്ച് അനുചിതമായ പെരുമാറിയതായി ഇന്‍ഡിഗോ ഉദ്യോഗസ്ഥന്‍ വരുണ്‍ കുമാര്‍ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരാണ് സിംഗിന്റെ മോശം പെരുമാറ്റം കണ്ട് ഉടന്‍ തന്നെ വിമാന ജീവനക്കാരെ അറിയിച്ചത്.  ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സിംഗിനെ ഉടന്‍ തന്നെ അനിയന്ത്രിത യാത്രക്കാരനായി പ്രഖ്യാപിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ക്യാബിന്‍ ക്രൂ സിംഗിനെതിരെ പരാതി നല്‍കി. പിന്നാലെയായിരുന്നു അറസ്റ്റ്.

 

Latest News