ആള്‍ട്ട്മാനും സംഘവും മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു; ദൗത്യം തുടരുന്നുവെന്ന് ചാറ്റ്ജിപിടി സഹസ്ഥാപകന്‍

വാഷിംഗ്ടണ്‍- ഓപ്പണ്‍എഐ മേധാവിയായിരുന്ന സാം ആള്‍ട്ട്മാനെയും അദ്ദേഹത്തിന്റെ ടീമിലെ മറ്റ് അംഗങ്ങളെയും നിയമിച്ചതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അറിയിച്ചു. ചാറ്റ്ജിപിടി സഹസ്ഥാപകനെ  ഓപ്പണ്‍എഐ പുറത്താക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ നിയമിക്കാനുള്ള മൈക്രോസോഫ്റ്റ് തീരുമാനം.
ദൗത്യം തുടരുകയാണെന്ന് കഴിഞ്ഞ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആരംഭിച്ചതോടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ആള്‍ട്ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഓപ്പണ്‍എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒരു പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിനെ നയിക്കാന്‍ ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേരുമെന്ന് നദെല്ല പറഞ്ഞു. ഓപ്പണ്‍എഐയുടെ ബോര്‍ഡ് വെള്ളിയാഴ്ചയാണ് ആള്‍ട്ട്മാനെ പുറത്താക്കിയത്.

 

Latest News