കാസർകോട്- പഴയ ചൂരിയിലെ മദ്രസാ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ തീയതി 16ന് കോടതി പ്രഖ്യാപിക്കും. ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതിയിലാണ് വിചാരണ നടക്കുക. കേസിൽ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. യുഎപിഎ ചുമത്തുന്ന കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കേസിന്റെ വിചാരണാ നടപടികൾക്ക് വീണ്ടും ജീവൻ വെച്ചത്. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡയിലെ എസ്.നിതിൻ (18), സണ്ണ കൂഡ്ലുവിലെ എൻ.അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ്.അജേഷ് എന്ന അപ്പു (20) എന്നിവരാണ്് കേസിലെ പ്രതികൾ.






