ക്ഷേത്രത്തില്‍നിന്ന് മടങ്ങിയ 14 കാരന്റെ വസ്ത്രമുരിഞ്ഞു, ജനനേന്ദ്രിയം മുറിക്കാനും ശ്രമം

കൊല്ലം-ക്ഷേത്രത്തില്‍നിന്ന് മടങ്ങുകയായിരുന്ന പതിനാലുകാരനു നേരെ ലൈംഗികാതിക്രമം. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സംഭവത്തില്‍
പത്താനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവര്‍ക്കെതിരെയാണ് പരാതി. ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന പതിനാലുകാരനെ തടഞ്ഞുനിര്‍ത്തിയ ശേഷം ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയായിരുന്നു.

ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ മദ്യലഹരിയിയിലായിരുന്നെന്നും കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നുവെന്നും കുട്ടി പറയുന്നു.
 
സംഭവത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

Latest News