Sorry, you need to enable JavaScript to visit this website.

ആള്‍ ഇന്ത്യ പെര്‍മിറ്റിനെതിരെ കെഎസ്ആര്‍ടിസിയുടെ  ഹര്‍ജി ഇന്ന്  ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം- ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെ.എസ്.ആര്‍ ടി സി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6 ,10 എന്നിവ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ ടി സിയുടെ ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇത്തരം പെര്‍മിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നിങ്ങനെയാണ് ആവശ്യങ്ങള്‍.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള പത്തനംതിട്ട  കോയമ്പത്തൂര്‍ റൂട്ടിലോടിയ റോബിന്‍ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Latest News