ബിഹാറില്‍ വ്യാജമദ്യം കഴിച്ച് മരിക്കുന്നവര്‍ വര്‍ധിക്കുന്നു

പറ്റ്‌ന- സീതാമര്‍ഹി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇതിനു മുമ്പ് രണ്ടുപേര്‍ വ്യാജമദ്യം കഴിച്ച് ഇവിടെ മരിച്ചെങ്കിലും പോലീസിനെ അറിയിക്കാതെ സംസ്‌ക്കാരം നടത്തിയിരുന്നു. വ്യാജമദ്യ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 

വ്യാജമദ്യം കഴിച്ച രണ്ടു പേര്‍ ചികിത്സയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നു 90ലെ വ്യാജ മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ബിഹാറില്‍ 2016ല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വ്യാജമദ്യവും വില്‍പ്പനയും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബിഹാറിലേക്ക് മദ്യം കടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. 

കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് മുപ്പതു പേരാണ് കഴിഞ്ഞ ഏപ്രിലില്‍ മരിച്ചത്.

Latest News