ബറേലി-മറ്റൊരു പുരുഷനുമായി കിടപ്പറ പങ്കിടുന്നത് നേരില്‍ കണ്ടയാള്‍ ഭാര്യയെ ചുട്ടുകൊന്നു.
ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലി എന്ന യുവതിയെയാണ് മറ്റൊരു യുാവുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭര്‍ത്താവ് ചുട്ടുകൊന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ഗ്രാമത്തിനടുത്തുള്ള വയലില്‍ കണ്ടെത്തി. ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
യുവതിയെ ജീവനോടെ കത്തിച്ചതായി കുടുംബം ആരോപിച്ചതിനെത്തുടര്‍ന്നാണ് ഇരയുടെ ഭര്‍ത്താവ് നേപ്പാള്‍ സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ബന്ധമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. യുവതിയോടൊപ്പം കണ്ടെത്തിയ യുവാവിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഈ വര്‍ഷമാദ്യം മറ്റൊരു സംഭവത്തില്‍, മാതാപിതാക്കളുടെ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് 30കാരന്‍ ഒരു സ്ത്രീയെയും അവളുടെ കുടുംബത്തിലെ നാല് പേരെയും ഉറങ്ങിക്കിടക്കുമ്പോള്‍ ജീവനോടെ ചുട്ടെരിച്ചിരുന്നു.
പരംജിത് കൗറും അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും അഞ്ച് മാസമായി പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇവിടെ നിന്ന് മടങ്ങാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നായിരുന്നു കൂട്ടക്കൊല.