കൂറുമാറിയെത്തിയ കോണ്‍ഗ്രസ് എം.എല്‍.എക്ക് വഴിമാറി ഗോവയില്‍ മന്ത്രിയുടെ രാജി

പനാജി- കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എല്‍.എമാര്‍ക്കുവേണ്ടി മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് ഗോവ പൊതുമരാമത്ത് മന്ത്രി നിലേഷ് കാബ്രല്‍. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എട്ട് എം.എല്‍.എമാരില്‍ ഒരാള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതിനായി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നോട് ത്യാഗംചെയ്യാന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ഒരു ദിവസത്തിനു ശേഷമാണ് കാബ്രലിന്റെ രാജി.

ഇതോടെ പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന നുവേം എം.എല്‍.എ അലക്‌സിയോ സിക്വോറയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. താങ്കളുടെയും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളുടെയും അഭ്യര്‍ഥന പ്രകാരവും നേരത്തെ ഉണ്ടാക്കിയ ധാരണ അനുസരിച്ചും താന്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നു-രാജിക്കത്തില്‍ നിലേഷ് കാബ്രല്‍ പറഞ്ഞു.

 

Latest News