സ്വര്‍ണ കടത്തുകാരും മാറ്റിപ്പിടിച്ചു,  രണ്ടു കോടിയുടെ മുതല്‍ ലുങ്കിയില്‍ 

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കൈതപറമ്പ് സ്വദേശി ഷുഹൈബ് (34), തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സല്‍ (28) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1959 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഫ്‌ളാസ്‌ക്കിനുള്ളില്‍ ഒളിപ്പിച്ചാണ് ഷുഹൈബ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം ലയിപ്പിച്ച ലായനിയില്‍ ലുങ്കികള്‍ മുക്കി, ഉണക്കിയെടുത്ത് ബാഗിനുള്ളില്‍ ഒളിപ്പിച്ചാണ് അഫ്‌സല്‍ കടത്തിയത്. ഇത്തരത്തിലുള്ള 10 ലുങ്കികള്‍ ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇതിന്റെ തൂക്കം ഒരു കിലോഗ്രാമില്‍ കൂടുതല്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു.എയര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം.നന്ദകുമാറിന്റെ നേത്വത്തില്‍ സൂപ്രണ്ടുമാരായ വി.ടി.രാജശ്രീ, ഐ.വി.സീന, വിരേന്ദ്രകുമാര്‍, രാജീവ് രജ്ജന്‍, വിക്രാന്ദ് കുമാര്‍ വര്‍മ്മ, ഇന്‍സ്‌പെക്ടര്‍മാരായ ജെയിംസ് അഗസ്റ്റിന്‍, സുജാത വിജയന്‍, ഹവില്‍ദാര്‍മാരായ ബാബുരാജന്‍, ഷൈജാന്‍ തോമസ്, വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
 

Latest News