Sorry, you need to enable JavaScript to visit this website.

മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു,കനത്ത മഴ മുന്നറിയിപ്പ്

മദീന- മദീനയിൽ ഇന്ന് പുലർച്ചെ മൂന്നു മുതൽ നാളെ ഉച്ചക്ക് പന്ത്രണ്ടുവരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സഹചര്യത്തിൽ മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ മക്കയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മക്കയിൽ നാളെ രാത്രി 11 വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജിദ്ദയിലും അലർട്ടുണ്ട്. 

ജിദ്ദ ഇന്ത്യൻ സ്‌കൂളിന് നാളെ അവധി

ജിദ്ദ- മക്ക പ്രവിശ്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സഹചര്യത്തിൽ നാളെ(ഞായർ) ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ക്ലാസുകൾ ഓൺലൈൻ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മഴയില്ലെങ്കിൽ സ്‌കൂളിന്റെ ഓഫീസും ഫീ കൗണ്ടറും തുറക്കും.
 

Latest News