പള്ളികളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗം പരിശോധിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂദല്‍ഹി- ദല്‍ഹിയിലെ മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ഹരിത െ്രെടബ്യുണല്‍ നിര്‍ദേശം. കിഴക്കന്‍ ഡല്‍ഹിയിലെ ഏഴു പള്ളികളിലെ അനധികൃത ലൗഡ് സ്പീക്കര്‍ ഉപയോഗം പരിസവാസികള്‍ക്ക് ദോഷകരമായ രീതിയില്‍ ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന പരാതിയിലാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ആദര്‍ശ് ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഇതു പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. അഖണ്ഡ ഭാരത് മോര്‍ച്ച എന്ന സംഘടനയാണ് പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാനും ദല്‍ഹി സര്‍ക്കാരിനും പരിസ്ഥിതി മലീനീകരണ നിയന്ത്രണ കേന്ദ്രത്തിനും െ്രെടബ്യുണല്‍ നിര്‍ദേശം നല്‍കി. ഈ പള്ളികളുടെ പരിസരത്ത് സ്‌കൂളുകളും ആശുപത്രികളും ഉണ്ട്. നിരവധി ലൗഡ് സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം നിശ്ചിത പരിധിക്കു മുകളിലാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Latest News