മക്ക- വിശുദ്ധ മക്കയില്‍ ചെരിപ്പ് നഷ്ടപ്പെട്ട വനിതക്ക് സൗദി പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ഷൂ നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചെരിപ്പുകളിലൊന്ന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ചുട്ടുപഴുത്ത റോഡിലൂടെ നടക്കാന്‍ ബുദ്ധിമുട്ടിയ തീര്‍ഥാടകക്കാണ് പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ഷൂ ഊരി നല്‍കിയതെന്ന് അല്‍ ബായന്‍ റിപ്പോര്‍ട്ട് ചെയ്തു. ചുട്ടുപൊള്ളുന്ന റോഡില്‍ കാല്‍ വെക്കാന്‍ കഴിയാത്തതിനാല്‍ കാലിനടിയില്‍ കടലാസ് വെച്ച് സഹായിക്കുന്ന ബന്ധുവിനെ വിഡിയോയില്‍ കാണാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ






