Sorry, you need to enable JavaScript to visit this website.

യു.എൻ രക്ഷാ സമിതി സമഗ്രമായി പരിഷ്‌കരിക്കണമെന്ന് സൗദി അറേബ്യ

ജിദ്ദ - നിലവിലെ ലോകത്തിന്റെ സ്ഥിതിഗതികൾക്ക് അനുസരിച്ച് കൂടുതൽ നീതിയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കാൻ സാധിക്കുന്നതിന് യു.എൻ രക്ഷാ സമിതി സമഗ്രമായി പരിഷ്‌കരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന്റെ പരിവർത്തനങ്ങൾക്കും വികാസങ്ങൾക്കും അനുസൃതമായി കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും പൊതുവായ വെല്ലുവിളികൾക്ക് കൂടുതൽ കാര്യക്ഷമമായി പരിഹാരം കാണാനും സാധിക്കുന്നതിന് രക്ഷാ സമിതിയുടെ പരിഷ്‌കരണം മുൻകാലത്തെക്കാൾ അടിയന്തിരമായി മാറിയിരിക്കുന്നതായി രക്ഷാ സമിതി പരിഷ്‌കരണത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചാ സെഷനിൽ പങ്കെടുത്ത് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു. 
രാജ്യങ്ങളുടെ നിലപാടുകളും നിർദേശങ്ങളും തമ്മിലുള്ള പൊതുവായ ഘടകങ്ങൾ തിരിച്ചറിയുന്നതിലും, കൂടുതൽ ചർച്ചകൾ ആവശ്യമുള്ള വിയോജിപ്പിന്റെ മേഖലകൾ തിരിച്ചറിയുന്നതിലും കഴിഞ്ഞ സെഷനുകളിൽ കൈവരിച്ച പുരോഗതി സ്വാഗതാർഹമാണ്. വിശാലമായ രാഷ്ട്രീയ സ്വീകാര്യതയുള്ള ഒരു പരിഹാരവും രക്ഷാ സമിതിയുടെ സമഗ്ര പരിഷ്‌കരണവും സാക്ഷാൽക്കരിക്കുന്ന പൊതുവായ സമവായ അടിത്തറ കണ്ടെത്തുന്നതിന് വ്യത്യസ്ത കാഴ്ചപ്പാടുകളെ കൂടുതതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നല്ല അന്തരീക്ഷത്തിൽ ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അംബാസഡർ അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.
 

Latest News