പതിനാലുകാരിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും പിഴയും ശിക്ഷയും 

കാസർകോട്- പതിനാലുകാരിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 38 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. മൊഗ്രാൽ പുത്തൂർ, ദേശമംഗലത്തെ ബി എസ് ലോകേഷി(47)നെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(ഒന്ന്) എ. മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 2018 ഫെബ്രുവരി 25ന് കുംബഡാജെ നേരപ്പാടിയിലാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്തത് എസ്. ഐ മെൽവിൻ ജോസും കുറ്റപത്രം സമർപ്പിച്ചത് ബദിയഡുക്ക ഇൻസ്പെക്ടർ ആയിരുന്ന രാജേഷുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

Latest News