Sorry, you need to enable JavaScript to visit this website.

സർക്കാറിന്റെ അന്ത്യമടുത്തു; നവകേരള സദസ് പിണറായി സർക്കാറിന്റെ വിലാപയാത്ര - കെ സുരേന്ദ്രൻ

- അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് നവകേരള മാമാങ്കമെന്നും വിമർശം
തൃശൂർ -
ഇടത് സർക്കാരിന്റെ അന്ത്യ യാത്രയും അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയുമാണ് നവകേരള സദസ്സെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. നവകേരള സദസ് മുഖം മിനുക്കാനുള്ള പിണറായി വിജയന്റെ നാടകമാണെന്നും ഇത് കഴിയുന്നതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നില്ല. അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് ഈ നാടകമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
 

Latest News