ചാറ്റ്ജിപിടി കമ്പനിയില്‍ കുഴപ്പം; ആള്‍ട്മാനെ പിരിച്ചുവിട്ടതിനു പിന്നാലെ പ്രസിഡണ്ട് ബ്രോക്ക്മാന്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്-ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എ.ഐ സഹസ്ഥപകനും കമ്പനിയുടെ പ്രസിഡണ്ടുമായ ഗ്രേഗ് ബ്രോക്കമാന്‍ രാജിവെച്ചു. കമ്പനിയുടെ സി.ഇ.ഒ ആയി സാം ആള്‍ട്മാനം പിരിച്ചുവിട്ട് മണിക്കൂറുകള്‍ക്കകമാണ് ബ്രോക്ക്മാന്റെ രാജി.
എട്ടു വര്‍ഷം മുമ്പ് എന്റെ അപാര്‍ട്‌മെന്റില്‍ തുടക്കം കുറിച്ച് നമ്മള്‍ ഒരുമിച്ച് നിര്‍മിച്ച എല്ലാത്തിലും അഭിമാനം കൊള്ളുന്നുവെങ്കിലും ഇന്നത്തെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ കമ്പനി വിടുകയാണ്-ബ്രോക്ക്മാന്‍ പറഞ്ഞു.
കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് ആള്‍ട്മാനെ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

Latest News