Sorry, you need to enable JavaScript to visit this website.

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി സൈനികന്‍  മരിച്ചു

തിരുവനന്തപുരം-ശ്രീനഗറില്‍ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജവാന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനില്‍ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. 
ശ്രീനഗറിലെ പട്ടല്‍ സൈനിക യൂണിറ്റില്‍ വച്ച് പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശ്രീനഗറില്‍ നിന്നും സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും. അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കുകയും തുടര്‍ന്ന് പാങ്ങോട് സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിന്റെ വസതിയില്‍ കൊണ്ടുവരും. തുടര്‍ന്ന് വീട്ടുകാരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്‌കരിക്കും.  ശിവകുമാര്‍- ശ്രീജയ ദമ്പതികളുടെ മകനാണ്. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. 

Latest News