ഇടവേളക്കുശേഷം ഹിസ്ബുല്ല മിസൈല്‍; മൂന്ന് ഇസ്രായിലികള്‍ക്ക് പരിക്ക്

ടെല്‍അവീവ്- ഇസ്രായിലില്‍ ഹിസ്ബുല്ല നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ദിവസങ്ങളുടെ ഇടവേളക്കുശേഷമാണ് ടെല്‍അവീവില്‍ മിസൈല്‍ പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ചക്കു ശേഷം ഇതാദ്യമായി ടെല്‍അവീവിലും മറ്റു പട്ടണങ്ങളിലും റോക്കറ്റ് വരുമ്പോഴുള്ള സൈറണ്‍ മുഴങ്ങി.
അഭയകേന്ദ്രങ്ങളിലേക്ക് ഓടുന്നതിനിടെ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് മാത്രമാണ് ഗുരുതരപരിക്കെന്നും നാലു പേരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ സമ്മതിച്ചാല്‍ മാത്രമേ പരിമിത തോതിലെങ്കെലും വെടിനിര്‍ത്തിലിന് സമ്മതിക്കൂയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്ത സഹായി പറഞ്ഞു.

 

Latest News