ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 12 വയസ്സുകാരിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് നടന്ന സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയ ശേഷം വനത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് അല്‍പം അകലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ പറഞ്ഞു.
പ്രതികളിലൊരാള്‍ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.