ഇയാളാണ് ആ കള്ളന്‍; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ഡാളസ്- അമേരക്കിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടിക്കുന്നതിനിടെ ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവിനെ തിരിച്ചറിയാന്‍ ഡാളസ് പോലീസ് പൊതു ജനങ്ങളുടെ സഹായം  അഭ്യര്‍ത്ഥിച്ചു. കാര്‍ കവര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസിന്റെ അഭ്യര്‍ഥന.
ഇയാളെ നിങ്ങള്‍ക്ക് തിരിച്ചറിയാമോ? ഇയാള്‍ ബാങ്കില്‍ നിന്ന് ഒരാളെ പിന്തുടര്‍ന്ന ശേഷമാണ് കാറില്‍ അതിക്രമിച്ച് കയറിയതെന്ന് ഡാളസ് പോലീസ് പറഞ്ഞു.
നവംബര്‍ എട്ടിന് രാവിലെ 10 മണിയോടെ റോയല്‍ ലെയ്‌നിലെ  ബിസിനസ് സ്ഥാപനത്തിനു പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു സംഭവം. ബാങ്കില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലം വരെ മോഷ്ടാവ് പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചാരനിറത്തിലുള്ള ഹ്യുണ്ടായ് ടസ്‌കാന്‍ കാറില്‍ നിന്ന് പ്രതി ഇറങ്ങുന്നതും ഇരയുടെ കാറിന്റെ ചില്ല് തകര്‍ത്ത് എന്തോ മോഷ്ടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മോഷ്ടാവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് ഡാലസ് പോലീസിന്റെ അഭ്യര്‍ഥന.

 

Latest News