കോഴിക്കോട്ട് ഇസ്രായില്‍ അനുകൂല റാലിയുമായി ബി.ജെ.പി വരുന്നു, രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥി

കോഴിക്കോട്- കോഴിക്കോട്ട് ഇസ്രായില്‍ അനുകൂല പരിപാടി നടത്താന്‍ ബി.ജെ.പി. ഡിസംബര്‍ രണ്ടിന് നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ഭീകരവിരുദ്ധസമ്മേളനം എന്ന പേരിലാണ് പരിപാടി. ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ ക്ഷണിക്കുമെന്ന് ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അറിയിച്ചു.

ഹമാസ്- ഇസ്രായില്‍ യുദ്ധത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലികള്‍ക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശം ഉന്നയിച്ചു. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രായിലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവന്‍ പറഞ്ഞു.

നേരത്തെ, മുസ്ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നിരുന്നു. 23-ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്.

 

 

Latest News