രണ്ടുവര്‍ഷമായി പൂട്ടിക്കിടന്ന ഫ്‌ളാറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം

കൊല്‍ക്കത്ത- വടക്കന്‍ കൊല്‍ക്കത്തയിലെ ബാഗിഹാട്ടി പ്രദേശത്ത് രണ്ട് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഒരു ഫ്‌ളാറ്റില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സിമന്റ് കൊണ്ട് അടച്ച വലിയ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest News