ഫെയ്ക് വീഡിയോക്ക് ഞാനും ഇരയായി- പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' (എഐ), 'ഡീപ് ഫെയ്ക്' എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന്  മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'അടുത്തിടെ ഞാന്‍ പാടുന്ന ഒരു വീഡിയോ കണ്ടു. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ അത് ഫോര്‍വേഡ് ചെയ്തു'- ന്യൂദല്‍ഹിയിലെ ബി.ജെ.പി കേന്ദ്ര ഓഫീസില്‍ നടന്ന 'ദീവാലി മിലന്‍' പരിപാടിയില്‍ മോഡി ഡീപ് ഫെയ്ക്ക് വിഷയത്തെ കുറിച്ച് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഗാനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫെയ്ക്ക് വീഡിയോ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദോഷ വശങ്ങളെക്കുറിച്ചുള്ള ആശങ്കകളിലേക്കും ഇത് ജനങ്ങളെ നയിച്ചു.

 

Latest News