ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

ജലന്ധര്‍- കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്ന് ചോദ്യം ചെയ്യും. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ പോലീസ് സംഘം ഇവിടെ എത്തിയിട്ടുണ്ട്. ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായും ചര്‍ച്ച നടത്തിയിരുന്നു. ബിഷപിനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ് സംഘം നാലു വൈദികരുടെ മൊഴിയെടുത്തു. ജന്ധറിലെ ബിഷപ് ഹൗസിലോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തോ വച്ചായിരിക്കും ബിഷപിനെ ചോദ്യം ചെയ്യുക. ബിഷപിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം പരന്നതോടെ വിശ്വാസികള്‍ വന്‍തോതില്‍ ജലന്ധര്‍ രൂപതാ ആസ്ഥാനത്തെത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ പഞ്ചാബ് പോലീസും രംഗത്തുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ കഴിഞ്ഞിരുന്ന ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ്  ആസ്ഥാനത്തും കേരളാ പോലീസ് സംഘം തെളിവെടുപ്പു നടത്തും.
 

Latest News