28 കാരനായ സിക്ക് യുവാവ് കാനഡയില്‍ വെടിയേറ്റ് മരിച്ചു

ടൊറണ്ടോ- ഏതാനും മാസം മുമ്പ് കാനഡയിലേക്ക് കുടിയേറിയ ലുധിയാനയിലെ നഥോവാള്‍ ഗ്രാമത്തിലെ 28 കാരനായ സിഖുകാരനെ ഇന്നലെ രാത്രി ഒന്റാറിയോ പ്രവിശ്യയിലെ മിസിസാഗയില്‍ മുഖംമൂടി ധരിച്ച രണ്ട് ആളുകള്‍ വെടിവച്ചു കൊന്നു.

ലുധിയാനയിലെ റായ്കോട്ട് ഡിവിഷനിലെ നഥോവാള്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് കുടുംബത്തിന് കാനഡയില്‍ നിന്ന് മരണവിവരമറിയിച്ച് ഫോണ്‍ വന്നത്.

രാജ് (28) എന്ന ജഗരാജ് സിംഗ് മൂന്ന് മാസം മുമ്പ് സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് പോയതാണെന്ന് കുടുംബത്തിന്റെ പരിചയക്കാരനായ ജസ്വീര്‍ സിംഗ് പറഞ്ഞു. 'അദ്ദേഹം മിസിസാഗയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. നവംബര്‍ 16ന് രാത്രിയാണ് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇത്രയും വിവരമേ തങ്ങള്‍ക്ക് ലഭിച്ചുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News