തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല, ശ്രമം തുടരുന്നു

ഉത്തരകാശിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിലച്ചു. പുതിയ ഉയര്‍ന്ന ശേഷിയുള്ള യന്ത്രത്തിന്റെ ബെയറിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് തടസ്സപ്പെട്ടത്. യന്ത്രം നിര്‍ത്തിയിട്ടിരിക്കുകയാണ്. ന്യൂദല്‍ഹിയില്‍ നിന്നു പുതിയ യന്ത്രം ഉപയോഗിച്ച്  രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 24 മീറ്ററോളം തുരന്ന് തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളുടെ അടുത്തേക്ക് എത്തി. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കണക്കുപ്രകാരം 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്.

 

Latest News