സ്വകാര്യമേഖലയില്‍ 75 ശതമാനം സംവരണം ഭരണഘടനാവിരുദ്ധം, ഹരിയാന സര്‍ക്കാരിന് തിരിച്ചടി

ചണ്ഡീഗഢ്- സ്വകാര്യമേഖലയില്‍ നാട്ടുകാര്‍ക്കായി മാത്രം 75 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഹരിയാന സര്‍ക്കാരിന്റെ തീരുമാനം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഭരണഘടനാവിരുദ്ധമെന്ന് കണ്ട് റദ്ദാക്കി.
ജ. ജി.എസ് സന്ധാവാലിയ, ജ. ഹര്‍പ്രീത് കൗര്‍ ജീവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഫരീദാബാദ് ഇന്‍ഡസ്ട്രീസ് അസോസിയേഷനും മറ്റ് സംഘടനകളും നല്‍കിയ ഹരജിയിലാണ് നടപടി. ഇതുസംബന്ധമായ സമഗ്രമായ വിധി ഹൈക്കോടതി പിന്നീട് പുറപ്പെടുവിക്കും.

 

Latest News