ജമ്മു കശ്മീരില്‍ അഞ്ച് ഭീകരരെ ഇന്ത്യന്‍ സെന്യം കൊലപ്പെടുത്തി

ശ്രീനഗര്‍ - ജമ്മു കശ്മീരില്‍ അഞ്ച് ഭീകരരെ ഇന്ത്യന്‍ സെന്യം കൊലപ്പെടുത്തി. കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.  ഓപ്പറേഷന്‍ അന്തിമ ഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍  കൂട്ടിച്ചേര്‍ത്തു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിള്‍സ്,  പാരാ ഫോഴ്‌സ്, പൊലീസ്, സി ആര്‍ പി എഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

 

Latest News